Wednesday 10 July 2013

Renuka

രേണുക - murugan katakkada

രേണുകേ നീ രാഗ രേണു
കിനാവിന്റെ നീലക്കടമ്പിന്‍ പരാഗ രേണു
പിരിയുമ്പോള്‍ ഏതോ നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍ 2


രേണുകേ നാം രണ്ടു മേഘശകലങ്ങലായ്
അകലേക്ക്‌ മറയുന്ന ക്ഷണ ഭംഗികള്‍
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്
വിരഹമേഘ ശ്യാമ ഘനഭംഗികള്‍


പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌
ഒഴുകിയകലുന്നു നാം പ്രണയശൂന്യം
ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ
വറ്റി വറൂതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം 2


ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം


എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കു മാത്രം
നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി
നാം കടംകൊള്ളൂന്നതിത്ര മാത്രം


രേണുകേ നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
പകലിന്റെ നിറമാണ്‌ നമ്മളില്‍
നിനവും നിരാശയും


കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീയെന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ 2


ഭ്രമമാണ് പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൌധം 2


എപ്പോഴോ തട്ടി തകര്‍ന്നുവീഴുന്നു നാം
നഷ്ട്ടങ്ങലറിയാതെ നഷ്ട്ടപ്പെടുന്നു നാം 2


സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി
നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങലായ്
നമ്മള്‍ നിന്നൂ നിശബ്ദ ശബ്ദങ്ങളായ്
പകല് വറ്റി കടന്നുപോയ് കാലവും
പ്രണയമൂറ്റി ചിരിപ്പു രൌദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്നിയോ


പ്രണയം അരുതെന്നുരഞ്ഞതായ് തോന്നിയോ 2

ദുരിതമോഹങ്ങള്‍ക്ക്മുകളില്‍ നിന്നൊറ്റക്ക്
ചിതറി വീഴുന്നതിന്‍ മുന്പല്പ മാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ


രേണുകേ നീ രാഗ രേണു
കിനാവിന്റെ നീലക്കടമ്പിന്‍ പരാഗ രേണു
പിരിയുമ്പോള്‍ ഏതോ നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍.

No comments:

Post a Comment